ഹൃദയതാള തകരാറുകൾ ഗൗരവമായി കാണണം: കെഎച്ച്ആർഎസ്
1298166
Monday, May 29, 2023 12:05 AM IST
കോഴിക്കോട്: ഹൃദയമിടിപ്പിലെ താളപ്പിഴകളും, അസ്വഭാവികതകളും, അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്ന ഹൃദ്രോഗവിദഗ്ധരുടെ പതിനൊന്നാമത് വാർഷിക സമ്മേളനം കോഴിക്കോട് കടവ് റിസോർട്ടിൽ നടന്നു.
ഹൃദ്രോഗ ശാസ്ത്രശാഖയായ ഇലക്ട്രോ ഫിസിയോളജി പ്രതിനിധീകരിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ (ഹാർട്ട് റിഥം സ്പെഷ്യലിസ്റ്റ്) സംഘടനയായ കേരള ഹാര്‍ട്ട് റിഥം സൊസൈറ്റിയാണ് (കെഎച്ച്ആർഎസ്) സമ്മേളനത്തിന്റെ സംഘാടകര്‍. സമ്മേളനത്തിന്റെ ഉദ്ഘാടനം കെഎച്ച്ആർഎസ് പ്രസിഡന്റ് ഡോ. നാരായണൻ നമ്പൂതിരി നിര്‍വഹിച്ചു. ഹൃദയ താളം തകരാറുകൾ രോഗനിർണയം, പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയിലെ നിലവിലെ പുരോഗതിയെക്കുറിച്ചും ഇലക്ട്രോഫിസിയോളജിയിലും പേസിംഗിലുമുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും ദ്വിദിന ശാസ്ത്ര സമ്മേളനം ചർച്ച ചെയ്തു. ചികിത്സ തേടേണ്ട ഹൃദയത്തിന്റെ താളക്രമം പ്രശ്നങ്ങൾ ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അനീസ് താജുദീൻ വിശദീകരിച്ചു. ഓർഗനൈസിംഗ് ചെയർമാൻ ഡോ. പി.കെ അശോകൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അനീസ് താജുദീൻ, സെക്രട്ടറി ഡോ. ഭീം ശങ്കർ എന്നിവർ പ്രസംഗിച്ചു.