കോഴിക്കോട്: സാമ്പത്തിക വികസനത്തിലേക്ക് രാജ്യം ചുവടുവെക്കുന്ന സാഹചര്യത്തില് വിദഗ്ധരായ കോമേഴ്സ് പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യ. ഇന്സ്റ്റിറ്റ്യൂട്ട് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സേഷന്, ഫിനാന്സ്, ബിസിനസ് നിയമങ്ങള് എന്നിവയില് വിദ്ഗ്ധ അറിവും നൈപുണ്യവും നേടാന് വിദ്യാര്ത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടിങ് കൈകാര്യം ചെയ്യുന്നതാണ് പൊതുവെ ചാര്ട്ടേഡ് അക്കൗണ്ടന്റുകളുടെ ജോലി. ഈ വിഷയത്തില് ആഴത്തിലുള്ള അറിവും കാര്യപ്രാപ്തിയും സിഎ ആയി ജോലി നോക്കുന്നവര്ക്ക് ആവശ്യമാണ്. ഇക്കാര്യത്തില് വേറിട്ടുനില്ക്കുന്ന സ്ഥാപനമാണ് ഐഐസി ലക്ഷ്യ. ഒരു ദശാബ്ദത്തിലേറെ അനുഭവസമ്പത്തുള്ള ഐഐസി ലക്ഷ്യ നിരവധി വാണിജ്യ പ്രൊഫഷണലുകളുടെ കരിയര് രൂപപ്പെടുത്തുന്നതില് നിര്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 80,000-ത്തിലധികം പൂര്വ്വ വിദ്യാര്ത്ഥികളുടെ വിപുലമായ ശൃംഖലയുള്ള ഈ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും മികച്ച ഫിനാന്സ് പ്രൊഫഷണല്സിനെ വാര്ത്തെടുക്കുന്നതില് സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.