തിരുവമ്പാടി: പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്ക് വീൽചെയർ നൽകുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്തലി കൊല്ലളത്തിൽ, ബിന്ദു ജോൺസൻ, കെ.എം. മുഹമ്മദലി, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.