യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു; 13 പേർക്കെതിരേ കേസെടുത്തു
1281011
Saturday, March 25, 2023 11:56 PM IST
നാദാപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. കല്ലാച്ചിയിൽ നിന്ന് പന്തം കൊളുത്തി പ്രകടനവുമായെത്തിയ 25 ഓളം പേരാണ് റോഡ് ഉപരോധിച്ചത്. സിഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഏറെ നേരം പോലീസും പ്രവർത്തകരും തമ്മിൽ വാക് തർക്കവും, കയ്യാങ്കളിയും ഉണ്ടായി. സംഭവത്തിൽ 13 പേർക്കെതിരേ പോലീസ് കേസെടുത്തു.