ചക്കിട്ടപാറയിൽ നിർമിച്ച കുളം നാടിനു സമർപ്പിച്ചു
1280716
Saturday, March 25, 2023 12:39 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച കുളം നാടിന് സമർപ്പിക്കുന്ന ചടങ്ങിന്റെ പേരാമ്പ്ര നിയോജക മണ്ഡലതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി, പഞ്ചായത്തംഗം ബിന്ദു സജി, ജോയിന്റ് ബിഡിഒ ശൈലേഷ്, എംജിഎൻ ആർഇജിഎസ് സ്റ്റാഫ് അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, മേറ്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
അനുശോചന യോഗവും മൗനജാഥയും നടത്തി
കൂടരഞ്ഞി: ഗ്രീൻസ് കൂടരഞ്ഞിയുടെ സ്ഥാപക അംഗവും കൂടരഞ്ഞിയിലെ ജീവ കാരുണ്യ പ്രവർത്തകനുമായ ദേവസ്യ കുരിശുംമൂട്ടിലിന്റെ നിര്യാണത്തിൽ ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗവും മൗന ജാഥയും നടത്തി.
പി.സി. ജോസഫ് പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവി, ഗ്രീൻസ് സ്ഥാപക പ്രസിഡന്റ് കെ.വി. ജോർജ്ജ്, കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. തോമസ്, കൂടരഞ്ഞി അഗ്രി വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജിജി കട്ടക്കയം, മുൻ ജില്ലാ പഞ്ചായത്ത് അംഗം സി.കെ. കാസിം, നാളികേര വികസന സമിതി അംഗം കെ.വി. ജോസ്, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഔസേപ്പച്ചൻ പള്ളിക്കുന്നേൽ, അഭയ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് എ.എം. ജോർജ്, വിൻസന്റ് ഡി പോൾ പ്രസിഡന്റ് ജോയ് കൊറ്റനാൽ, കേരളാ കോൺഗ്രസ് -എം മണ്ഡലം പ്രസിഡന്റ് ഷൈജു അവ്വൽ എന്നിവർ പ്രസംഗിച്ചു.