ലോ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
1265843
Wednesday, February 8, 2023 12:11 AM IST
താമരശേരി: കൊടുവള്ളി തച്ചംപൊയിൽ-പുതിയാറമ്പത്ത് ജംഗ്ഷനിൽ അനുവദിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം താമരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ നിർവഹിച്ചു.
കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ ഡോ എം.കെ. മുനീറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച വിഹതത്തിലാണ് ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. തച്ചംപൊയിൽ വാർഡ് മെമ്പർ ബി.എം. ആർഷ്യ അധ്യക്ഷത വഹിച്ചു. അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ രണ്ടാം വാർഡ് മെമ്പർ ആയിഷ, എൻ.പി. ഇബ്രാഹീം, ടി.പി. മജീദ്, എ.കെ. ഖാദർ , ജാഫർ തങ്ങൾ കോളിക്കൽ, റഫീഖ് താമരശേരി,എം. ഭാസ്കരൻ, കെ.പി. വേലായുധൻ, ടി.പി. അൽതാഫ്, സി.എച്ച്. ഷാജൽ, ലതീഫ് മാസ്റ്റർ, പി.സി. ലതീഫ് തുടങ്ങിയവർ പങ്കെടുത്തു.