കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു
1265835
Wednesday, February 8, 2023 12:11 AM IST
തൊട്ടിൽപാലം: കാവിലുംപാറ പഞ്ചായത്തിലെ മുറ്റത്ത പ്ലാവ്, പുൽപാറങ്ങളിൽ കൂട്ടമായി എത്തിയ കാട്ടാനകൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു.
കണ്ണംചിറ ജോയി, ഇല്ലിക്കൽ ജോസഫ്, വടകര സാജു, ഷിബു പൊന്നാറ്റിൽ എന്നിവരുടെ കൃഷിഭൂമിയിലെ തെങ്ങ്, കമുക്, ജാതി, ഗ്രാമ്പു, വാഴ മറ്റും ഇടവേളകൃഷികളും നശിപ്പിച്ചു. കണ്ണംചിറ ജോയിയുടെ നാൽപതോളം ഗ്രാമ്പുമരങ്ങൾ, അൻപത് വാഴകൾ, ഇരുപത്തി അഞ്ച് കമുകും ആനകൾ തകർത്തു. നാല് മാസമായി കാട്ടാനകൂട്ടം പ്രദേശത്ത് സ്വരൈ വിഹാരം നടത്തുകയാണെന്നും കാർഷിക മേഖല തകരുമ്പോൾ വന്യമൃഗങ്ങളുടെ ആക്രമണം കൃഷിക്കാരെ ആശങ്കപ്പെടുത്തുകയാണ്. ലക്ഷക്കണക്കിന്ന് രൂപയുടെ നഷ്ട്ടമാണ് ആനകളുടെ ആക്രമണം കാരണം കർഷകർക്ക് നഷ്ട്ടമായതെന്നും കൃഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും നാട്ടുകാർ പറഞ്ഞു.