കുടുംബശ്രീ വായ്പാ തട്ടിപ്പ്; പ്രസിഡന്റിനെതിരേ ഗുരുതര ആരോപണവുമായി കെ.പി. കുമാരൻ
1264669
Saturday, February 4, 2023 12:05 AM IST
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കുടുംബശ്രീ വായ്പാതട്ടിപ്പിന് പിന്നിൽ പഞ്ചായത്ത് പ്രസിഡന്റാണെന്ന് രാജിവെച്ച വൈസ് പ്രസിഡന്റ് കെ.പി. കുമാരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സംഭവ സമയത്ത് പതിനാലാം വാർഡ് അംഗവും നിലവിലെ പ്രസിഡന്റുമായ നസീമ കൊട്ടാരം ഇടപെട്ട് രേഖകൾ തയാറാക്കി നൽകിയാണ് കുടുംബശ്രീ ലോൺ സംഘടിപ്പിച്ചത്.
സംഭവം നടക്കുമ്പോൾ കുടുംബശ്രീയുടെ ചുമതലയും ഇവർക്കായിരുന്നു. ലോൺ തട്ടിപ്പ് വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണം. തനിക്കെതിരയുള്ള ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും കെ.പി. കുമാരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതികരിക്കുന്നില്ല
നാദാപുരം: കുടുംബശ്രീ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനാൽ കെ.പി. കുമാരൻ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അറിയിച്ചു.