കൂരാച്ചുണ്ട് ടൗണിൽ പൊതു ശൗചാലയം വേണമെന്ന്
1264408
Friday, February 3, 2023 12:15 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിൽ പൊതു ശൗചാലയമില്ലാത്തതിനാൽ പൊതുജനങ്ങളും നിരവധി യാത്രക്കാരും വലയുന്നതിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രാഥമിക കാര്യങ്ങൾ നിവർത്തിക്കാൻ ബസ് സ്റ്റാൻഡിൽ നിർമിച്ചിട്ടുള്ള വൃത്തിഹീനവും ദുർഗന്ധവും വമിക്കുന്ന ടോയ്ലറ്റ് ആശ്രയിക്കണമെന്നത് ഏറെ ദുരിതപൂർണമാണ്. കൂരാച്ചുണ്ട് അങ്ങാടിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ, ടാക്സി തൊഴിലാളികൾ, കച്ചവടക്കാർ, മറ്റു യാത്രക്കാർ തുടങ്ങിയവരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. കൂരാച്ചുണ്ട് അങ്ങാടിയിലെത്തുന്നവർ സൗകര്യമില്ലാത്തതിനാൽ മറ്റ് തുറസായ സ്ഥലങ്ങളോ വ്യാപാര സ്ഥാപനങ്ങളുടെ പിന്നിലോ ആശ്രയിക്കേണ്ടി വരുന്നു. ഇക്കാര്യത്തിൽ സ്ത്രീകളും കുട്ടികളുമാണ് ഏറെ കഷ്ടപ്പെടുന്നത്. അങ്ങാടിയിൽ പൊതുശൗചാലയം നിർമിക്കുവാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ശുചിത്വ കാര്യങ്ങളിൽ പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, പ്രവീൺ, വിനു മ്ലാക്കുഴി, കെ.വി. കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു.