കെ.എം. മാണിയുടെ 90-ാം ജന്മദിനം കാരുണ്യദിനമായി ആചരിക്കും
1262633
Saturday, January 28, 2023 12:48 AM IST
കോഴിക്കോട്: കെ.എം. മാണിയുടെ 90-ാം ജന്മദിനം കാരുണ്യദിനമായി ആചരിക്കാൻ കേരളാ കോൺഗ്രസ്-എം ജില്ലാനേതൃയോഗം തീരുമാനിച്ചു. അന്നേദിവസം ജില്ലയിലെ പത്ത് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പ്രവർത്തകർ അനാഥാലയങ്ങൾ സന്ദർശിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് വെസ്റ്റ്ഹിൽ പുവർ ഹോം സൊസൈറിയിൽ ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫിന്റെ അധ്യക്ഷതയിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിക്കും. യോഗത്തിൽ പ്രസിഡന്റ് ടി.എം. ജോസഫ് ആധ്യക്ഷത വഹിച്ചു. കെ.എം. പോൾസൺ, ബേബി കാപ്പു കാട്ടിൽ, കെ.കെ. നാരായണൻ, ആന്റണി ഈരൂരി, വിനോദ് കിഴക്കയിൽ, സുരേന്ദ്രൻ പാലേരി, ബോബി മൂക്കൻ തോട്ടം, റോയി മുരിക്കോലിൽ , ജോസഫ് വെട്ടുകല്ലേൽ, റുഖിയാ ബീവി, വയലാങ്കര മുഹമ്മദ് ഹാജി, പ്രിൻസ് പുത്തൻ കണ്ടം, ബോബി ഓസ്റ്റിൻ, ജോസഫ് മൂത്തേടം എന്നിവർ പ്രസംഗിച്ചു.