കുടുംബശ്രീ വായ്പയെടുത്ത് വഞ്ചിച്ച സംഭവം: സിപിഎം മാർച്ച് നടത്തി
1247019
Thursday, December 8, 2022 11:57 PM IST
നാദാപുരം: വായ്പാ തട്ടിപ്പിനെതിരേ സിപിഎം പ്രക്ഷോഭം. ബാങ്കിൽ നിന്ന് വായ്പയെടുത്ത് വീട്ടമ്മയെ വഞ്ചിച്ച സംഭവത്തിന് ഉത്തവാദിയായ ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.പി. കുമാരനെ പഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് പുറത്താക്കുക, തൊഴിലുറപ്പ് തൊഴിലാളികളോട് പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, ഹരിതകർമ്മ സേന ഫണ്ട് തട്ടിപ്പിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സിപിഎം ചെക്യാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സിപിഎം നാദാപുരം ഏരിയാ സെക്രട്ടറി പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. വി.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പി. കുമാരൻ, എം. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.