താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ആ​രം​ഭി​ച്ചു
Thursday, December 8, 2022 1:14 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ തി​ര​ക്ക് കു​റ​ക്കാ​ൻ എ​ട്ടോ​ളം ഹൗ​സ് സ​ർ​ജ​ൻ​സി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​ന്ന​ലെ മു​ത​ല്‍ ആ​രം​ഭി​ച്ചു.
ഒ​പി.​വി​ഭാ​ഗ​ത്തി​ലും, കാ​ഷ്വാ​ലി​റ്റി​യി​ലു​മാ​യി​രി​ക്കും സേ​വ​നം ല​ഭ്യ​മാ​ക്കു​ക, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ദി​വ​സേ​നെ 2000-ത്തി​ല​ധി​കം രോ​ഗി​ക​ളാ​ണ് ചി​കി​ൽ​സ​ക്കാ​യി എ​ത്തു​ന്ന​ത് .ന​ഗ​ര​സ​ഭ​യു​ടെ​യും, ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ​യും, പ​രി​ശ്ര​മ​വും ഹൗ​സ് സ​ർ​ജ​ന്‍​സി​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി.​
നേ​ര​ത്തെ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​രു​ന്നു കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ളെ​ത്തു​ന്ന​ത് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ്.