ചു​ര​ത്തി​ല്‍ മൂ​ന്ന് വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍; മ​തി​ലി​ല്‍ ഇ​ടി​ച്ച പി​ക്ക​പ്പ് വാ​നി​ലു​ള്ളി​ല്‍ ഡ്രൈ​വ​ര്‍ കു​ടു​ങ്ങി
Thursday, December 8, 2022 1:14 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ ഇ​ന്ന​ലെ മൂ​ന്ന​പ​ക​ട​ങ്ങ​ളി​ലാ​യി വ​ന്‍ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ടി​ച്ചു നി​ന്ന പി​ക്ക​പ്പ് വ​ാനി​ന്‍റെ ക്യാ​ബി​നു​ള്ളി​ല്‍ മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം ഡ്രൈ​വ​ര്‍ കു​ടു​ങ്ങി​ക്കി​ട​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ 8.45ഓ​ടെ നാ​ലാം വ​ള​വി​നും അ​ഞ്ചാം വ​ള​വി​നു​മി​ടി​യി​ലാ​ണ് സം​ഭ​വം. ക​ര്‍​ണ്ണാ​ട​ക സ്വ​ദേ​ശി ന​ന്ദ​നാ​ണ് ക്യാ​ബി​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ട​ത്. മ​തി​ലി​ല്‍ ജാ​മാ​യ വ​ാഹ​ന​ത്തി​ന്‍റെ സ്റ്റി​യ​റിം​ഗി​നും സീ​റ്റി​നു​മി​ട​യി​ലാ​യി ന​ന്ദ​ന്‍ കു​ടു​ങ്ങി​ക്കി​ട​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹാ​യി ഹേ​മ​ന്ത് വാ​ഹ​ന​ത്തി​ല്‍ ഡോ​ര്‍ തു​റ​ന്ന് പു​റ​ത്തേ​യ്ക്ക് തെ​റി​ച്ചു വീ​ണെ​ങ്കി​ലും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.
സ്ഥ​ല​ത്തെ​ത്തി​യ ചു​രം സം​ര​ക്ഷ​ണ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സ്റ്റി​ന്‍ കു​ന്നും​പു​റം, സ​മി​തി അ​ഗം അ​ടി​വാ​രം ക്രെ​യി​ന്‍ ഡ്രൈ​വ​ര്‍ അ​മ്പാ​ടി ഗി​രീ​ഷ് എ​ന്നി​വ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ഡാ​ഷ്‌​ബോ​ഡ് പൊ​ളി​ച്ചാ​ണ് ന​ന്ദ​നെ പു​റ​ത്തെ​ടു​ത്ത​ത്. മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന പി​ക്ക​പ്പി​ല്‍ നി​ന്ന് പ​രി​ക്കു​ക​ളി​ല്ലാ​തെ ന​ന്ദ​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
മു​ക്ക​ത്തു നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സും താ​മ​ര​ശേ​രി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.
രാ​വി​ലെ എ​ട്ട​ര​യോ​ടെ ചു​ര​ത്തി​ല്‍ എ​ട്ടാം വ​ള​വി​ന് സ​മീ​പം ടി​പ്പ​റും ക​ണ്ടെ​യി​ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ച്ച് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വൈ​ക​ു ന്നേ​രം മൂ​ന്ന​ര​യോ​ടെ ചു​ര​ത്തി​ല്‍ ഒ​ന്നാം വ​ള​വി​ല്‍ ക​ണ്ടെ​യി​ന​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു.
വാ​ഹ​ന​ങ്ങ​ള്‍ ഒ​റ്റ​വ​രി​യാ​യി ക​ട​ത്തി വി​ട്ടാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. അ​ടി​വാ​ര​ത്തു​നി​ന്ന് ക്രെ​യി​നെ​ത്തി​ച്ച് അ​ഞ്ച​ര​യോ​ടെ​യാ​ണ് ലോ​റി മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.