ക​ളി​യാ​ര​വ​ത്തി​ൽ എ​യു​പി സ്കൂ​ൾ പ​ന്നി​ക്കാ​ടും
Tuesday, December 6, 2022 11:46 PM IST
മു​ക്കം: ലോ​ക​ത്തി​ലെ പ്ര​ബ​ല​രാ​യ 32 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ഖ​ത്ത​ർ ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് അ​വ​സാ​ന എ​ട്ടി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ക​ളി​യാ​ര​വ​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ക​യാ​ണ് പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ളും.
ലോ​ക ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻഫു​ട്ബോ​ൾ ആ​ര​വം എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഫാ​ൻ​സ് ഷോ, ​പ്ര​വ​ച​ന മ​ത്സ​രം ,ഷൂ​ട്ടൗ​ട്ട് എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി. ​ഫ​സ​ൽ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ സെ​റി​ബ്ര​ൽ പാ​ഴ്സി ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ച പൂ​ർ​വ്വ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് അ​ജ് ഹ​ദ് മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ മാ​നേ​ജ​ർ സി. ​കേ​ശ​വ​ൻ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന​ധ്യാ​പി​ക വി. ​പി​ഗീ​ത ,ഗൗ​രി ര​മേ​ശ് ന​ങ്ങ്യാ​ല​ത്ത്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.