മണ്ണു ദിന സെമിനാര്‍ നടത്തി
1246143
Tuesday, December 6, 2022 12:08 AM IST
കോഴിക്കോട്: ലോക മണ്ണു ദിനത്തില്‍ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആര്‍ഐ) കോഴിക്കോട് റീജ്യണല്‍ സ്റ്റേഷന് സെമിനാര്‍ സംഘടിപ്പിച്ചു.
സിഡബ്ള്യുആര്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മനോജ് പി. സാമുവല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തില്‍ മണ്ണിന്റെയും വെള്ളത്തിന്റെയും പരിപാലനം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി എണ്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം മേധവി ഡോ.സി.സി.ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആര്‍ഐ കോഴിക്കോട് റീജ്യണല്‍ സ്റ്റേഷന് മേധാവി ഡോ.കെ.വിനോദ്, റിട്ട. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.പി.കെ അശോകന് എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ലയിലെ പ്രമുഖ കോളജുകളില്‍നിന്നുള്ള അമ്പതോളം വിദ്യാര്‍ഥികളും ഗവേഷകരും സെമിനാറില്‍ സംബന്ധിച്ചു. മണ്ണു പരിപാലനവും ഭൂമിയുടെ നിനില്പും എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു.