വയറു നിറച്ച് ഉണ്ണാം; പാട്ടു കേട്ടു മടങ്ങാം
1244680
Thursday, December 1, 2022 12:28 AM IST
വടകര: കലോത്സവ വേദിയില്‍ നിന്നു ഭക്ഷണശാലയില്‍ എത്തുന്നവര്‍ക്കു വിഭവ സമൃദ്ധമായ സദ്യയോടൊപ്പം പാട്ട് ആസ്വദിക്കുകയും ചെയ്യാം. ഭക്ഷണശാലക്കടുത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പാടി തിമിര്‍ക്കുകയാണ് വിവിധ ഉപജില്ലകളില്‍ നിന്ന് എത്തിയ അധ്യാപകര്‍. പ്രകാശന് എലിയാറ, വി. വിജേഷ്, ജോണ്സണ്, കാവ്യ, നസീമ, ദിവിന്, മനോജ് തുടങ്ങിയവര്‍ ഇന്നു ഗാനങ്ങള്‍ ആലപിച്ചു.
ഭക്ഷണം വിളമ്പല്‍ ഇന്ന് പൂര്‍ണമായും കെ.പി.എസ്.ടി.എ വനിതാ സംഘത്തിന്റെ ചുമതലയായിരുന്നു. കണ്‍വീനര്‍ പ്രവീണിന്റെ നേതൃത്വത്തില്‍ എന്‍. ശ്യാംകുമാര്‍, സജീവന് മേലടി, പി.പി. രാജേഷ്, സതീഷ് ബാബു, സജീവന് വടകര, അജിത്ത്കുമാര്‍, പി. രഞ്ജിത്ത് കുമാര്‍ മുതലായവരാണ് നിയന്ത്രിക്കുന്നത്.