വനമേഖലയിൽ കനത്ത മഴ: പുഴകളിൽ മലവെള്ളപ്പാച്ചിൽ
1227445
Tuesday, October 4, 2022 12:46 AM IST
തിരുവമ്പാടി: കഴിഞ്ഞ ദിവസം മലയോരത്തെ വനമേഖലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് പുഴകളിൽ വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായി. പുറത്ത് തെളിഞ്ഞ കാലാവസ്ഥ ഉള്ളപ്പോൾ ആണ് പൊയിലിങ്ങാ പുഴയിലും ഉറുമി, ഇരുവഞ്ഞി പുഴകളിലും വെള്ളപൊക്കം ഉണ്ടായത്. അരിപ്പാറ, ഉറുമി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ധാരാളം സന്ദർശകർ ഉണ്ടായിരുന്നെങ്കിലും മുന്നറിയിപ്പിനെ തുടർന്ന് എല്ലാവരെയും സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. മലയോരത്തെ കാലാവസ്ഥ വ്യതിയാനം തിരിച്ചറിയാൻ സാധിക്കാതെ പുഴകളും വിനോദ സഞ്ചാര കേന്രങ്ങളും സന്ദർശിക്കുന്നവരാണ് പലപ്പോഴും അപകടത്തിൽ ആകുന്നത്.
ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പളളിപ്പടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും ശുചീകരിച്ചു. സേവനവാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ പി.രാജീവിൻ കെ.ഐ. രജനി, എസ്പിസി കോർഡിനേറ്റർമാരായ ജോസഫ് ജോർജ് , ജിഷി മാത്യു എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ജോളി ജോസഫ്, സീനിയർ ടീച്ചർ ബീന പോൾ, പിടിഎ പ്രസിഡന്റ് വിൽസൻ താഴത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.