ലഹരി വിരുദ്ധ കാമ്പയിനും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി
1226706
Saturday, October 1, 2022 11:52 PM IST
മൂടാടി: ഹാജി പി.കെ. മൊയ്തു മെമ്മോറിയൽ എൽപി സ്കൂളിൽ രക്ഷിതാക്കളേയും കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടു ലഹരി വിരുദ്ധ പ്രചരണവും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി.
മൂടാടി പഞ്ചായത്ത് വാർഡ് അംഗം കെ. സുമതി പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ സി.കെ. ജയപ്രസാദ് ലഹരിവിരുദ്ധ ബോധവത്കരണവും ഹെൽത്ത് ഇൻസ്പെക്ടർ എം.പി. ഷമേജ് ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. പ്രധാനാധ്യാപിക കെ. സീനത്ത്, ആശാവർക്കർ രമണി, പി.വി. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.