ആർഷ സാഹിത്യം മനുഷ്യനെ ഉന്നതിയിലേക്ക് നയിക്കും: ഡോ.ആർ.രാമാനന്ദ്
1225678
Wednesday, September 28, 2022 11:46 PM IST
കോഴിക്കോട് : നവരാത്രി സർഗോത്സവത്തിന്റെ മൂന്നാം ദിവസത്തില്‍ സംഗീത സദസ്സുകൾ, സര്‍ഗ സംവാദം, നൃത്താര്‍ച്ചന എന്നീ പരിപാടികള്‍ കേസരി ഭവനിൽ നടന്നു. സർഗസംവാധത്തിൽ ഡോ.ആർ.രാമാനന്ദ് പ്രഭാഷണം നടത്തി. ഭാരതീയ കവിശ്രേഷ്ഠര്‍ സാധാരണക്കാരെ കൈപിടിച്ച് ഉയര്‍ത്താനുള്ള ഉപാധിയായാണു സാഹിത്യത്തെ ഉപയോഗപ്പെടുത്തുന്നത് എന്ന് സര്‍ഗസംവാദത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഉന്നതമായ ബോധാവസ്ഥയില്‍ കഴിയുന്ന ഭാരതീയ കവിശ്രേഷ്ഠര്‍ ദര്‍ശിച്ചതാണ് ആര്‍ഷസാഹിത്യം, അതു മനുഷ്യനെ ഉന്നതമായ ബോധാവസ്ഥയിലേക്ക് ഉയര്‍ത്തുന്നതും കാലത്തെയും ദേശത്തെയും വിഞ്ഞുനില്ക്കുന്നതുമാണെന്നും ഡോ. രാമാനന്ദ് വിശദീകരിച്ചു. സുനിത മണികണ്ഠന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ എം.സുധീന്ദ്രകുമാര്‍ പ്രസംഗിച്ചു. ഭാവന സുമേഷ്, ഉഷ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
ഗൗരി പാര്‍വതിയുടെ പ്രാര്‍ഥനയോടെയാണു സംവാദത്തിനു തുടക്കമായത്. തൃപ്പൂണിത്തുറ കെ.വി.എസ്.ബാബു, സുചിത്ര ഹൊള്ള എന്നിവരുടെ നേതൃത്വത്തില്‍ സംഗീത സദസ്സുകള്‍ നടന്നു. പ്രസന്ന പ്രകാശ്, സോന എന്നിവര്‍ നൃത്താര്‍ച്ചന നടത്തി.