സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു
1224379
Saturday, September 24, 2022 11:57 PM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയമേള നടത്തി. പ്രീ പ്രൈമറി, എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മത്സരം നടന്നു.
വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രൊജക്ട്, ചാർട്ട് നിർമാണം, കരകൗശല ഉത്പന്ന നിർമാണം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. പ്രധാനാധ്യാപകൻ കെ.ജി. ഷാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി. ജോണ് അധ്യക്ഷത വഹിച്ചു. ഷാജി മാത്യു, അനിത മോഹൻ, യു.എസ്. ജയദാസൻ, സി.വി. രതീഷ്, സി.സി. കുമാരൻ, ഇ.ഡി. ജയിംസ്, ഷിബു പുളിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.