കക്കയത്ത് കർഷക സംഘം പൊതുയോഗം നടത്തി
1224037
Saturday, September 24, 2022 12:04 AM IST
കൂരാച്ചുണ്ട്: മലയോര മേഖലയിലെ ബഫർ സോൺ വിഷയങ്ങളും കാർഷിക രംഗത്ത് നേരിടുന്ന പ്രശ്നങ്ങളും സംബന്ധിച്ച് വിശദീകരണം നടത്തി കൊണ്ട് കർഷകസംഘം കൂരാച്ചുണ്ട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കയത്ത് പൊതുയോഗം നടത്തി.
ജില്ലാ കമ്മിറ്റി അംഗം ജെയിംസ് എടച്ചേരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോസ് ചെരിയൻ അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മദ് കുരാച്ചുണ്ട്, സുനിൽ പാറപ്പുറം, ജോൺ വേമ്പുവിള, ജോണി മരുതോലി, സിബി മണ്ണനാൽ എന്നിവർ പ്രസംഗിച്ചു.
വില സ്ഥിരതാ ഫണ്ട്
വേണം: കിഫ
കോഴിക്കോട്: അനുദിനം വിലയിടിവ് നേരിടുന്ന നാളികേരത്തിന് റബറിന് എന്നപോലെ വില സ്ഥിരതാ ഫണ്ട് ഏർപ്പെടുത്തണമെന്ന് കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 51 രൂപ 20 പൈസ ഉൽപ്പാദന ചെലവ് ഉണ്ടെന്നിരിക്കെ 32 രൂപ മാത്രം തറവില നിശ്ചയിച്ച് സംഭരിക്കാനുള്ള നടപടികൾ ഒന്നും സ്വീകരിക്കാതെ നാളികേര കർഷകരെ തറപറ്റിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും കൂടിയ വിലയ്ക്ക് നാളികേരവും കൊപ്രയും സംഭരിക്കുന്ന കേരഫെഡ് പിരിച്ചുവിടണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് മനോജ് കുമ്പളാ നിക്കൽ ആവശ്യപ്പെട്ടു.