കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം: എന്‍ജിഒ യൂണിയന്
1223419
Wednesday, September 21, 2022 11:58 PM IST
കൊയിലാണ്ടി: കേരള എന്‍ജിഒ യൂണിയന് കൊയിലാണ്ടി ഏരിയ സമ്മേളനം ടൗണ്‍ ഹാളില്‍ നടന്നു. ഏരിയ പ്രസിഡന്റ് കെ.മിനി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി എന്‍.കെ. സുജിത്ത് രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് കെ.ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് ട്രഷറര്‍ കെ.രജീഷ് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.സുശീല ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി കെ.ടി . വിജിത്ത് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.രാജേഷ്, എം.കെ.സജിത്ത് എന്നിവര്‍ സംസാരിച്ചു.