എ​എ​ഫ്ഡി​എം വെ​ബ്സൈ​റ്റ് ലോ​ഞ്ച് ചെ​യ്തു
Saturday, May 4, 2024 5:17 AM IST
മ​ഞ്ചേ​രി: അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ഫു​ട്ബോ​ള്‍ ഡെ​വ​ല​പ്മെ​ന്‍റ് മ​ല​പ്പു​റം (എ​എ​ഫ്ഡി​എം) ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ സൂ​പ്പ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി വെ​ബ്സൈ​റ്റ് ലോ​ഞ്ച് ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല​യി​ലെ 40 അ​ക്കാ​ഡ​മി​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ര​ജി​സ്ട്രേ​ഷ​നും സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ക​ളി​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് വെ​ബ്സൈ​റ്റ് ഡി​സൈ​ന്‍ ചെ​യ്തി​ട്ടു​ള്ള​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ അ​ല്‍​ശി​ഫ ഹോ​സ്പി​റ്റ​ല്‍ സ്പോ​ര്‍​ട്സ് ഇ​ഞ്ചു​റി വി​ഭാ​ഗം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷാ​ക്കി​ര്‍ വെ​ബ്സൈ​റ്റ് ലോ​ഞ്ചിം​ഗ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് സ​നാ​ന്‍, മ​ഷ്ഹൂ​ര്‍ ശ​രീ​ഫ് എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​ത്തി​ച്ചേ​ര്‍​ന്ന വേ​ദി​യി​ല്‍ ജി​ല്ലാ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി മേ​ജ​ര്‍ ര​വി, മ​ല​പ്പു​റം ജി​ല്ലാ വെ​റ്റ​റ​ന്‍​സ് സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ല​പ്പു​റം ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ന്‍​വ​ര്‍ അ​ലി, മു​ന്‍ സെ​ക്ര​ട്ട​റി സ​ലീം, എ​ട​വ​ണ്ണ ജു​വ​നൈ​ല്‍ ക്ല​ബ് സെ​ക്ര​ട്ട​റി റ​ഹൂ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് മു​ക്താ​ര്‍ വ​ണ്ടൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​മീ​ര്‍ എ​ട​ക്ക​ര വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ മാ​ജി​ദ് മു​ന്നി​യൂ​ര്‍ വാ​ര്‍​ഷി​ക വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ഭാ​വി പ​ദ്ധ​തി​യാ​യ ഗോ​ള്‍​ഡ​ന്‍ ബേ​ബി ലീ​ഗ്, ബേ​ബി ലീ​ഗ് സീ​സ​ണ്‍ 4 ലെ ​മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ര്‍ അ​ഹ്സ​ന്‍ ജ​വാ​ദ് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് എ​ട​രി​ക്കോ​ട് ച​ര്‍​ച്ച നി​യ​ന്ത്രി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ണ്ടോ​ട്ടി സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ പി​ണ​ങ്ങോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.