തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ല്‍ അ​ജ​പാ​ല​ന സ​ന്ദ​ര്‍​ശ​ന​വും ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും
Monday, May 6, 2024 5:38 AM IST
തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ല്‍ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ അ​ജ​പാ​ല​ന സ​ന്ദ​ര്‍​ശ​ന​വും അ​ഞ്ചു കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും ന​ട​ത്തി. രാ​വി​ലെ ഏ​ഴി​നു പ​ള്ളി അ​ങ്ക​ണ​ത്തി​ലെ​ത്തി​യ ബി​ഷ​പി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ല്‍​പ് ന​ല്‍​കി.

ഒ​മ്പ​തു വ​ര്‍​ഷ​ത്തി​നു ശേ​ഷം തേ​ഞ്ഞി​പ്പ​ലം ഇ​ട​വ​ക​യി​ല്‍ ന​ട​ക്കു​ന്ന അ​ജ​പാ​ല​ന സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ ഇ​ട​വ​ക വി​കാ​രി​യ്ക്കും മൗ​ണ്ട് കാ​ര്‍​മ​ല്‍ കോ​ണ്‍​വെ​ന്‍റി​ലെ സി​സ്റ്റ​ര്‍​മാ​ര്‍​ക്കും കൈ​ക്കാ​ര​ന്‍​മാ​ര്‍​ക്കും ബി​ഷ​പ് ന​ന്ദി പ​റ​ഞ്ഞു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം സ്രാ​മ്പി​ക്ക​ല്‍ സ്വാ​ഗ​ത​വും കൈ​ക്കാ​ര​നാ​യ തോ​മ​സ് ഓ​ട​യ്ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. പി​രി​ഞ്ഞു പോ​കു​ന്ന കൈ​ക്കാ​ര​ന്‍​മാ​ര്‍​ക്കും വി​വാ​ഹ​ത്തി​ന്‍റെ 50 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ ദ​മ്പ​തി​മാ​രെ​യും വി​ദ്യാ​ഭ്യാ​സം, കൃ​ഷി, ക​ലാ​കാ​യി​ക മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ​വ​രെ​യും ബി​ഷ​പ് പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ബി​ഷ​പ് സ​ണ്‍​ഡേ സ്കൂ​ള്‍ കു​ട്ടി​ക​ള്‍, കു​ടും​ബ​കൂ​ട്ടാ​യ്മ, മാ​തൃ​വേ​ദി, എ​കെ​സി​സി, കെ​സി​വൈ​എം എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളു​മാ​യും മ​താ​ധ്യാ​പ​ക​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.