കാ​ര്‍ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Sunday, May 5, 2024 5:32 AM IST
മ​ഞ്ചേ​രി: കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​മ്പാ​ട് സ്വ​ദേ​ശി ആ​ദി​ല്‍ (27)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തു മ​ണി​യോ​ടെ തൃ​ക്ക​ല​ങ്ങോ​ട് കാ​ര​ക്കു​ന്ന് 34ലാ​ണ് അ​പ​ക​ടം.

എ​ട​വ​ണ്ണ ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ സ​ല​ഫി മ​സ്ജി​ദി​ന് സ​മീ​പം വ​ച്ച് നി​യ​ന്ത്ര​ണം വി​ടു​ക​യും റോ​ഡ​രി​കി​ലെ കു​റ്റി​ക​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തി​ന് ശേ​ഷം റോ​ഡി​ന് സ​മീ​പ​ത്തെ വീ​ടി​ന് മു​ക​ളി​ലൂ​ടെ തൊ​ട്ട​ടു​ത്തു​ള്ള പ​റ​മ്പി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

റോ​ഡി​ല്‍ നി​ന്നു 50 മീ​റ്റ​റോ​ളം മാ​റി​യാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഡ്രൈ​വ​റെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.