മാ​ലി​ന്യം നി​റ​ഞ്ഞ് വൈ​ലോ​ങ്ങ​ര​യി​ലെ അ​ഴു​ക്കു​ചാ​ൽ; ന‌ടപടിയില്ല
Monday, May 6, 2024 5:38 AM IST
അ​ങ്ങാ​ടി​പ്പു​റം: വൈ​ലോ​ങ്ങ​ര​യി​ലെ അ​ഴു​ക്കു​ചാ​ലി​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ​താ​യി പ​രാ​തി.ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി മ​ഴ​ക്ക് മു​മ്പേ ന​ട​ന്നി​ല്ലെ​ങ്കി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് പോ​ലും റോ​ഡി​ല്‍ സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​വ​രും. ഈ ​അ​ഴു​ക്കു​ചാ​ല്‍ മാ​സ​ങ്ങ​ളാ​യി വൃ​ത്തി​യാ​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും മാ​സ​ങ്ങ​ളാ​യി അ​ഴു​ക്കു​ചാ​ലി​ല്‍ മാ​ലി​ന്യം വ​ന്നു മൂ​ടി​യ നി​ല​യി​ലാ​ണ്.

വ​ളാ​ഞ്ചേ​രി റോ​ഡി​ലെ​യും കോ​ട്ട​ക്ക​ല്‍ റോ​ഡി​ലെ​യും കു​ത്തി​യൊ​ലി​ച്ച് വ​രു​ന്ന മ​ഴ​വെ​ള്ളം പോ​കു​ന്ന പ്ര​ധാ​ന അ​ഴു​ക്കു​ചാ​ലാ​ണ് മാ​ലി​ന്യം കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.