നാ​ലു വ​യ​സു​കാ​ര​ന്‍റെ നാ​വി​ല്‍ കു​ടു​ങ്ങി​യ ന​ഖം​വെ​ട്ടി ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു
Saturday, May 4, 2024 5:17 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ക​ളി​ക്കു​ന്ന​തി​നി​ടെ നാ​ലു വ​യ​സു​കാ​ര​ന്‍റെ നാ​വി​ല്‍ കു​രു​ങ്ങി​യ വി​ദേ​ശ നി​ര്‍​മി​ത സ്റ്റീ​ല്‍ ന​ഖം​വെ​ട്ടി ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. പെ​രി​ന്ത​ല്‍​മ​ണ്ണ അ​സ​ന്‍് ഇ​എ​ന്‍​ടി ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ സ​ര്‍​ജ​ന്‍ ഡോ​ക്ട​ര്‍ അ​നു​രാ​ധ വ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ന​ഖം​വെ​ട്ടി പു​റ​ത്തെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ന​ഖം​വെ​ട്ടി നാ​വി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ തൂ​ത സ്വ​ദേ​ശി​യാ​യ നാ​ലു​വ​യ​സു​കാ​ര​നെ വീ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഡോ. ​നി​ബി ഷാ​ജ​ഹാ​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ വൈ​ബ്രേ​റ്റ് ആ​കു​ന്ന ന​ഖം​വെ​ട്ടി നാ​ക്കി​നെ പൂ​ര്‍​ണ​മാ​യും കു​രു​ക്കി​യ നി​ല​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് കു​ട്ടി​യെ മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധി​ച്ചു ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു കു​ട്ടി​യു​ടെ നാ​വി​ല്‍ നി​ന്നു സ്റ്റീ​ല്‍ നി​ര്‍​മി​ത ന​ഖം​വെ​ട്ടി അ​ര​മ​ണി​ക്കൂ​റി​ന​കം പു​റ​ത്തെ​ടു​ത്തു. ഡോ​ക്ട​ര്‍ അ​നു​രാ​ധ വ​ര്‍​മ, ഡോ. ​നി​ബി ഷാ​ജ​ഹാ​ന്‍, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷ​ബീ​റ​ലി തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള വി​ദേ​ശ​നി​ര്‍​മി​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​തു അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു വ​രു​ത്തു​മെ​ന്നും അ​തി​നാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.