വ്യാ​ജ ചേ​സി​സ് ഉ​പ​യോ​ ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ ടാ​ങ്ക​ർ വാ​ഹ​നം പി​ടി​കൂ​ടി
Monday, May 6, 2024 11:45 PM IST
ച​വ​റ: ച​വ​റ​യി​ലെ ഒ​രു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ൽ ആ​സി​ഡ് കൊ​ണ്ടു​വ​രാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വാ​ഹ​ന​ത്തി​ന്‍റെ ചാ​സി​സ്, ഡ്രൈ​വ​ർ​കാ​ബി​ൻ എ​ന്നി​വ പ​ഴ​യ അ​ന്യ​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി കി​ട്ടി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ലാ​യി.​

നി​ര​ന്ത​രം ആ​സി​ഡ് കൊ​ണ്ടു​വ​രു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി​യി​ൽ സം​ഭ​വി​ക്കു​ന്ന കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ന​ധി​കൃ​ത​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​റി​വോ അ​നു​മ​തി​യോ കൂ​ടാ​തെ പ​ഴ​യ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ചേ​സി​സ്, ഡ്രൈ​വ​ർ കാ​മ്പി​ൻ എ​ന്നി​വ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും മാ​റ്റി വ​ച്ച പ​ഴ​യ ചേ​സി​സി​ൽ ന​മ്പ​ർ അ​ന​ധി​കൃ​ത​മാ​യി കൊ​ത്തി വ​യ്ക്കു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്. ‌

തു​ട​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി വാ​ഹ​ന​ങ്ങ​ൾ ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.​ കൊ​ല്ലം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടിഒ ബി​ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ​ഹാ​ൻ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​ലീ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്നും ഇ​തു​പോ​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കും എ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​ൻ​ഫോ​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ബി​ജു അ​റി​യി​ച്ചു.