ഉ​ഷ്ണ ത​രം​ഗം: ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്
Monday, May 6, 2024 5:38 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഉ​ഷ്ണ ത​രം​ഗ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​എം​ഒ​എ) ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. ഗു​രു​ത​ര രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍, വ​യോ​ധി​ക​ര്‍, കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​രി​ല്‍ ഇ​തി​ന്‍റെ ആ​ഘാ​തം വ​ലു​താ​കു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

വെ​യി​ലേ​ല്‍​ക്കു​ന്ന ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ള്ളി​യ​തു​പോ​ലു​ള്ള പാ​ടു​ക​ള്‍, കു​മി​ള​ക​ള്‍ എ​ന്നി​വ കാ​ണ​പ്പെ​ടു​ന്ന​ത് സൂ​ര്യാ​ഘാ​ത​ത്തി​ന്‍റെ സൂ​ച​ന​യാ​യി ക​ണ​ക്കാ​ക്ക​ണം. അ​തി​ക​ഠി​ന​മാ​യ ചൂ​ടി​ല്‍ ശ​രീ​ര​ത്തി​ന്‍റെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​നം അ​വ​താ​ള​ത്തി​ലാ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഗു​രു​ത​ര​മാ​യ ഹീ​റ്റ് സ്ട്രോ​ക് മ​നു​ഷ്യ​രി​ല്‍ സം​ഭ​വി​ക്കു​ന്ന​ത്.

ഉ​യ​ര്‍​ന്ന ശ​രീ​ര​താ​പ​നി​ല, ചൂ​ടു​ള്ള ചു​വ​ന്ന ച​ര്‍​മം, വി​യ​ര്‍​പ്പ് ഇ​ല്ലാ​യ്മ, ഛര്‍​ദി, ബോ​ധ​ക്ഷ​യം എ​ന്നി​ങ്ങ​നെ മ​ര​ണം വ​രെ ഇ​തി​ന്‍റെ ഫ​ല​മാ​യി സം​ഭ​വി​ച്ചേ​ക്കാം. ചൂ​ട് കാ​ര​ണം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഉ​ട​ന്‍ ത​ണ​ലും ത​ണു​പ്പു​മു​ള്ള ഒ​രി​ട​ത്തേ​ക്ക് മാ​റ്റ​ണം. ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ള്‍ അ​യ​ച്ചു കൊ​ടു​ക്കു​ക​യും ത​ണു​ത്ത വെ​ള്ളം ശ​രീ​ര​ത്തി​ല്‍ ഒ​ഴി​ക്കു​ക​യും ചെ​യ്യ​ണം.

ഹീ​റ്റ് സ്ട്രോ​ക് ഒ​ഴി​കെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ല്‍ ത​ണു​ത്ത വെ​ള്ളം ഇ​ട​വി​ട്ട് അ​ല്‍​പം കു​ടി​പ്പി​ക്ക​ണം. ഗു​രു​ത​രാ​വ​സ്ഥ നേ​രി​ടു​ന്നു​വെ​ങ്കി​ല്‍ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. അ​നി​വാ​ര്യ​മാ​യ പ​രി​പാ​ടി​ക​ളും തൊ​ഴി​ലു​ക​ളും രാ​വി​ലെ 11 ന് ​മു​മ്പും ഉ​ച്ച​യ്ക്ക് മൂ​ന്നി​നു ശേ​ഷ​വു​മാ​യി ക്ര​മീ​ക​രി​ക്ക​ണം.