കി​ണ​റ്റി​ല്‍ വീ​ണ ഗൃ​ഹ​നാ​ഥ​നെ ര​ക്ഷി​ച്ചു
Sunday, May 5, 2024 5:32 AM IST
മ​ഞ്ചേ​രി: വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ വീ​ണ ഗൃ​ഹ​നാ​ഥ​നെ മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ആ​ന​ക്ക​യം പാ​ണാ​യി​ചാ​ലി​ന്‍ കി​ഴ​ക്കേ​ത​ല​ത്തി​ല്‍ ചേ​ക്കു (50) ആ​ണ് കി​ണ​റ്റി​ല്‍ വീ​ണ​ത്. കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​നാ​യി ഇ​റ​ങ്ങി തി​രി​കെ ക​യ​റു​മ്പോ​ഴാ​ണ് വീ​ണ​ത്. 35 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ ആ​റ​ടി​യോ​ളം വെ​ള്ള​മു​ണ്ട്.

വീ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ നി​ന്നു അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ബ്ദു​ള്‍​ക​രീം, സ​ലീം ക​ണ്ണൂ​ക്കാ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ സം​ഘ​മാ​ണ് ര​ക്ഷി​ച്ച​ത്. ഫ​യ​ര്‍​മാ​ന്‍ കെ.​സി. കൃ​ഷ്ണ​കു​മാ​ര്‍ ക​യ​റും സേ​ഫ്റ്റി ഹാ​ര്‍​ണ്ണ​സും ഉ​പ​യോ​ഗി​ച്ച് കി​ണ​റി​ല്‍ ഇ​റ​ങ്ങി.

പ​രി​ക്കേ​റ്റ ചേ​ക്കു​വി​നെ റെ​സ്ക്യൂ നെ​റ്റി​ല്‍ ക​യ​റ്റി പു​റ​ത്തെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ കെ. ​അ​നി​ല്‍, ഫ​യ​ര്‍​ഫോ​ഴ്സ് ഡ്രൈ​വ​ര്‍​മാ​രാ​യ മെ​ഹ​ബൂ​ബ് റ​ഹ്മാ​ന്‍, സി. ​ശ്രീ​ലേ​ഷ്, ഫ​യ​ര്‍​മാ​ന്‍ കെ.​കെ. പ്ര​ജി​ത്ത്, ഹോം​ഗാ​ര്‍​ഡ് ഇ. ​കൃ​ഷ്ണ​ന്‍, പി. ​ഗ​ണേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.