പോത്തൻകോട് മേഖലയിൽ തെരുവുനായ ആക്രമണം: 20 പേർക്കു കടിയേറ്റു
1572845
Friday, July 4, 2025 6:35 AM IST
പോത്തൻകോട്: പോത്തൻകോട് മേഖലയിൽ തെരുവുനായ ആ ക്രമണത്തിൽ ഇരുപതു പേർക്കു കടിയേറ്റു. പോത്തൻകോട് ജംഗ്ഷനിൽനിന്നു ആക്രമണം തുടങ്ങിയ തെരുവുനായ ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെ ആളുകളെ പിന്തുടർന്നു കടിച്ചു. മാത്രമല്ല പോത്തൻകോട് മേലെമുക്കിലും പോത്തൻകോട് ബസ്റ്റാൻഡ് പരിസരത്തും ഉണ്ടായിരുന്നവരെ നായ ആക്രമിച്ചു.
ഭൂരിഭാഗം പേരുടെയും കാലിനാണ് കടിയേറ്റത്. സ്ത്രീകളും അന്യസംസ്ഥാന തൊഴിലാളികളുമാണ് നായയുടെ ആക്രമണത്തിനിരയായത്. കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഏറെ നേരത്തെ തെരച്ചിലിനു ശേഷം നായയെ കണ്ടെത്തി.