തി​രു​വ​ല്ലം മു​ട്ട​ള​ക്കു​ഴി​യി​ല്‍ പ​ല​ച​ര​ക്ക് ക​ട​യ്ക്ക് തീ​പി​ടി​ച്ചു
Wednesday, July 3, 2024 6:27 AM IST
തി​രു​വ​ല്ലം: തി​രു​വ​ല്ലം മു​ട്ട​ള​ക്കു​ഴി​യി​ല്‍ പ​ല​ച​ര​ക്ക് ക​ട​യ്ക്ക് തീ​പി​ടി​ച്ചു. മു​ട്ട​ള​ക്കു​ഴി ല​ക്ഷം​വീ​ട് രാ​ജി ഭ​വ​നി​ല്‍ ച​ന്ദ്ര​ന്‍റെ പ​ല​ച​ര​ക്ക് ക​ട​യ്ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വീ​ടി​ന് സ​മീ​പ​ത്തു​ള​ള ക​ട​യി​ല്‍ തീ ​പ​ട​രു​ന്ന​തു ജ​നാ​ല​വ​ഴി ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് തീ ​അ​ണ​ച്ച​താ​യും, ഇ​തി​നി​ടെ ഒ​രാ​ള്‍ ഓ​ടി പോ​കു​ന്ന​ത് ക​ണ്ട​താ​യും ച​ന്ദ്ര​ന്‍ തി​രു​വ​ല്ലം പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കി.

ആ​രോ ക​ട​യ്ക്ക് തീ ​ക​ത്തി​ച്ച​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ക​ട​യും വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ളും ക​ത്തി ന​ശി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഉ​ട​മ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്ഐ ഗോ​പ​കു​മാ​ര്‍ അ​റി​യി​ച്ചു.