പാ​യ്ക്ക​പ്പ​ൽ ഐ​എഎ​സ് വി.​ ത്രി​വേ​ണി വി​ഴി​ഞ്ഞ​ത്ത് വ​ന്നു മ​ട​ങ്ങി
Thursday, July 4, 2024 6:31 AM IST
വി​ഴി​ഞ്ഞം: യാ​ത്ര​ക്കി​ട​യി​ൽ ഇ​ന്ധ​ന​വും വെ​ള്ള​വും പ്രൊ​വി​ഷ​ൻ വ​സ്തു​ക്ക​ളും ശേ​ഖ​രി​ക്കാ​ൻ ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ പാ​യ്ക്ക​പ്പ​ലാ​യ ​ഐഎഎ​സ് വി. ​ത്രി​വേ​ണി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തു വന്നു മ​ട​ങ്ങി. പോ​ണ്ടി​ച്ചേ​രി​യി​ലു​ള്ള അ​ൾ​ട്രാ മ​റൈ​ൻ​യാ​ട്ട് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ മും​ബൈ അ​ഡ്വ​ഞ്ച​ർ നോ​ഡ​ൽ സെ​ന്‍ററിനുവേ​ണ്ടി നി​ർ​മിച്ച​താ​ണു ത്രീ​വേ​ണി​യെന്ന ​ക​ട​ൽ യാ​ന​ത്തെ.

പോ​ണ്ടി​ച്ചേ​രി​യി​ൽനി​ന്ന് മും​ബൈ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ​ത്. കാ​റ്റി​ന്‍റെ ശ​ക്തി​ക്ക​നു​സ​രി​ച്ച് സ​ഞ്ച​രി​ക്കു​ന്ന സാ​ഹ​സി​ക ക​പ്പ​ൽ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റേ​ണ്ട​തി​നാ​ലാ​ണ് ഇ​ന്ധ​നം ഉ​പയോ​ഗി​ച്ച് ഓ​ടി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ കൂ​സാ​തെ ക​ഴി​ഞ്ഞ മാ​സം 27ന് ​പോ​ണ്ടി​ച്ചേ​രി​യി​ൽനി​ന്ന് തി​രി​ച്ച​ യാ​ന​ത്തിനു മും​ബൈ​യി​ൽ എ​ത്താ​ൻ ഇ​നി​യും എ​ട്ടു ദി​വ​സം വേ​ണ്ടി വ​രും. ഇ​ന്നു തീരം വി​ടും എ​ന്ന​റി​യി​ച്ചെ​ങ്കി​ലും 420 ലി​റ്റ​ർ ഡീ​സ​ലും വെ​ള്ള​വും മ​റ്റ​വ​ശ്യ​വ​സ്തു​ക്ക​ളും നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശേ​ഖ​രി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കിയതോടെ ഇന്നലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ തീ​രം വി​ട്ടു.

വി​ഴി​ഞ്ഞം പോ​ർ​ട്ട് പ​ർ​സ​ർ വി​നു​ലാ​ൽ, അ​സിസ്റ്റന്‍റ് പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​ർ അ​ജീ​ഷ് മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി ശോ​ധ​ന ന​ട​ത്തി. ഒ​രു വ​നി​ത ഉ​ൾപ്പെ​ടെ ത​മി​ഴ്നാ​ട്ടു​കാ​രാ​യ ആ​റു സ​ഞ്ചാ​രി​ക​ളുമായായിരുന്നു പാ​യ്ക്ക​പ്പ​ലി​ന്‍റെ വ​ര​വ്.