ഒ​ളി​വി​ലാ​യി​രു​ന്ന വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി
Thursday, July 4, 2024 6:31 AM IST
വെ​ള്ള​റ​ട: ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. അ​മ്പൂ​രി ച​ങ്ങാ​ട​ക്ക​ട​വ് മു​ള​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ജോ​സ് (44) ആ​ണ് വെ​ള്ള​റ​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ​മീ​പ​വാ​സി​യാ​യ ജോ​ബി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ജോ​സ്. ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം മു​ങ്ങി​യ പ്ര​തി​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ പ്ര​തി​യു​ടെ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു​ക്കു​റ​പ്പ്, എ​സ് ഐ ​റ​സ​ല്‍ രാ​ജ്, സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ ദീ​പു ജ​യ​ദാ​സ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.