ഓ​ട്ടഡ്രൈ​വ​റു​ടെ മൊ​ബൈ​ല്‍ ഫോൺ പി​ടി​ച്ചുപറിച്ച പി​ടി​യി​ല്‍
Monday, March 27, 2023 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: സ​വാ​രിവ​ന്ന ഓ​ട്ടോ​യു​ടെ ഡ്രൈ​വ​റു​ടെ കൈയി ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.​ പൂ​ന്തു​റ മ​ടു​വം കോ​ള​നി, ടിസി 47/153-ല്‍ ​മി​ഥു​ന്‍ദാ​സി(29) നെ​യാ​ണ് പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി അ​ഞ്ചി​നാ​യിരു ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​ഴി​ഞ്ഞ​ത്തു നി​ന്നും പ​രാ​തി​ക്കാ​രന്‍റെ ഓട്ടോ​യി​ല്‍ സ​വാ​രി ചെ​യ്തുവ​ന്ന പ്ര​തി മി​ഥു​ന്‍ ദാ​സ്, പൂ​ന്തു​റ ശാ​സ്താ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​ട്ടോ നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും, ഓ​ട്ടോ​റി​ക്ഷ നി​ര്‍​ത്തി​യ സ​മ​യം മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. പൂ​ന്തു​റ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​ പൂ​ന്തു​റ എ​സ്എ​ച്ച്ഒ ജെ. ​പ്ര​ദീ​പ്, എ​സ്​ഐ സു​ധീ​ര്‍, സി​പി​ഒമാ​രാ​യ രാ​ജേ​ഷ്, ദീ​പു, അ​രു​ണ്‍ എ​ന്നി​വ​രെ അ​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേതൃത്വം നൽകിയത്.
മുന്പും നിരവധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യിട്ടുള്ള ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.