വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, March 25, 2023 1:17 AM IST
കാ​ട്ടാ​ക്ക​ട: വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​വ​ച്ച​ൽ ഉ​ണ്ട​പ്പാ​റ തെ​ക്കും​ക​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ന്‍റെ​യും ഷിം​ല​യു​ടെ​യും മ​ക​ൾ അ​ൽ​ഫി​യാ (16) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.

വെ​ള്ള​നാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ൽ​ഫി​യ. താ​ൻ പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് പ​ല​രോ​ടും പ​റ​ഞ്ഞി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട ത​ഹ​സീ​ർ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി. കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു.