കൊ​ല​പാ​ത​ക ശ്ര​മം: പ്ര​തി പി​ടി​യി​ൽ
Wednesday, February 8, 2023 11:59 PM IST
കാ​ട്ടാ​ക്ക​ട : ഇ​രു​ന്പു പൈ​പ്പു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വി​ള​പ്പി​ൽ​ശാ​ല മ​ര​ത്ത​ക​ടി​യി​ൽ ബി​നോ​യി​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ക​ട്ട​യ്ക്കോ​ട് ക​രി​യം​കോ​ട് ത​കി​ടി കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ വി​ഷ്ണു (31) ആ​ണ് പി​ടി​യി​ലാ​യ​ത്. ഡി​സം​ബ​ർ 25 ന് ​ഉ​ച്ച ക​ഴി​ഞ്ഞ് 2.30നാ​ണ് സം​ഭ​വം. അ​റ​സ്റ്റി​ലാ​യ പ്ര​തി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ ബി​നോ​യി മു​ൻ​പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഫോ​ണി​ലൂ​ടെ ബി​നോ​യി​യെ മ​ര​ത്ത​ത​കി​ടി​യി​ൽ വി​ളി​ച്ചു വ​രു​ത്തി ആ​ക്ര​മി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.
മ​ര​ത്ത​ക​ടി​യി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി എ​ത്തി​യ ബി​നോ​യി​യെ ഇ​രു​മ്പു പൈ​പ്പു കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് മാ​ര​ക​മാ​യി മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ വാ​ളു​കൊ​ണ്ട് ക​ഴു​ത്തി​ന് വെ​ട്ടി. ഇ​തു കാ​ര​ണം ബി​നോ​യിയു​ടെ വ​ല​തു കൈ​പ്പ​ത്തി​യി​ലെ വി​ര​ലു​ക​ൾ പൊ​ട്ടി. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ എ​സ്ഐ ആ​ശി​ഷ്. എ​എ​സ്ഐ ആ​ന​ന്ദ കു​ട്ട​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കാ​ട്ടാ​ക്ക​ട കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.