പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​നു പ​രി​ക്ക്
Wednesday, February 8, 2023 11:59 PM IST
നെ​ടു​മ​ങ്ങാ​ട് : പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ ആ​ളെ പ​ന്നി​ക്കൂ​ട്ടം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 5ന് ​പ്ര​ഭാ​ത സ​ഞ്ചാ​ര​ത്തി​ന് ഇ​റ​ങ്ങി​യ മു​ൻ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​നാ​യ ആ​നാ​ട് കു​ള​ച്ചി​ക്കോ​ണം ല​ക്ഷ്മി വി​ലാ​സ​ത്തി​ൽ അ​പ്പു​ക്കു​ട്ട​ൻ നാ​യ​രെ​യാ​ണ് (59) കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ പ​ന്നി​ക​ൾ അ​ക്ര​മി​ച്ച​ത്. കാ​ലി​നും കൈ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​നാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മാ​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം വി​ട്ട​യ​ച്ചു. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും ഇ​തി​നെ​തി​രേ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

സ്കൂ​ൾ വാ​ർ​ഷി​കം

വി​തു​ര: പ​ന​യ്ക്കോ​ട് വി.​കെ. കാ​ണി ഹൈ​സ്കൂ​ൾ വാ​ർ​ഷി​കം "സാ​രം​ഗി-23' പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി. ടെ​ലി​വി​ഷ​ൻ താ​രം നൂ​ബി​ൻ ജോ​ണി വി​ശി​ഷ്ടാ​തി​ഥി​യാ​യി.