അ​മ​ര​വി​ള​യി​ല്‍ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Wednesday, February 8, 2023 11:59 PM IST
പാ​റ​ശാ​ല : അ​മ​ര​വി​ള എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​ന്ന ആ​ഡം​ബ​ര ബ​സി​ല്‍ നി​ന്നും ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി.
58.357 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ട​ത്തി കൊ​ണ്ട് വ​ന്ന ക​ഴ​ക്കൂ​ട്ടം നെ​ഹ്റു ജം​ഗ്ഷ​നി​ല്‍ ല​ളി​ത സ​ദ​ന​ത്തി​ല്‍ മ​ധു​പ​നെ (28) അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രെ നാ​ര്‍​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ന്‍​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍​സ​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു.
എ​ക്സൈ​സ് സം​ഘ​ത്തി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​എ​ന്‍. മ​ഹേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ അ​ഭി​ജി​ത്ത് എ​ന്നി​വ​ര്‍ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി പ്ര​തി​യെ​യും തൊ​ണ്ടി​മു​ത​ലും നെ​യ്യാ​റ്റി​ന്‍​ക​ര റെ​യ്ഞ്ചി​നു കൈ​മാ​റി.