സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സ്കീം ​ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, February 8, 2023 12:16 AM IST
പാ​റ​ശാ​ല : ക​ള​ത്തൂ​ര്‍ ഹൈ​സ്കൂ​ളി​ല്‍ എ​ട്ടാം ക്ലാ​സി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 30 കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി കേ​ര​ളാ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് പു​തു​താ​യി ആ​രം​ഭി​ച്ച സ്കൂ​ള്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സ്കീം ​കെ. ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ഴി​യൂ​ര്‍ ഓ​ഖി പാ​ര്‍​ക്കി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​ക്കൊ​ണ്ടു ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​സു​ധ അ​ര്‍​ജു​ന​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സൂ​ര്യ എ​സ്. പ്രേം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സോ​ണി​യ ആ​ന്‍റ​ണി സേ​വ്യ​ര്‍, പ്ര​സി​ഡ​ന്‍റ് ആ​ര്‍. മോ​ഹ​ന്‍​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
തു​ട​ര്‍​ന്ന് പൊ​ഴി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍, സ​ജി​ത്കു​മാ​ര്‍, സു​കേ​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്കൂ​ളി​ലെ എ​സ്പി​സി, എ​ന്‍​സി​സി കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ല​ഹ​രി​ക്കെ​തി​രെ ല​ഘു​ലേ​ഖ വി​ത​ര​ണം, പ്ര​തി​ജ്ഞ, ക്വി​സ് എ​ന്നി​വ ന​ട​ത്തു​ക​യും വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കു​ക​യും ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ ജെ.​വി. അ​നി​ത, അ​ധ്യാ​പ​ക​രാ​യ വി.​വി. ചി​ത്ര, അ​നി​ല്‍​കു​മാ​ര്‍, അ​ജി​കു​മാ​ര്‍, സു​ബ്ര​ഹ്മ​ണ്യ​ന്‍, സു​ധ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.