വെള്ളറടയിലെ സ്മാ​ര്‍​ട്ട് അങ്കണ‍​വാ​ടി ഉ​ദ്ഘാ​ട​നം
Sunday, January 29, 2023 11:45 PM IST
വെ​ള്ള​റ​ട: പ​ഞ്ചാ​യ​ത്തി​ലെ സ്മാ​ര്‍​ട്ട് അങ്കണ‍​വാ​ടി ഉ​ദ്ഘാ​ട​നം, എ​സ്‌​സി-​എ​സ്ടി കു​ട്ടി​ക​ള്‍​ക്ക് ഫ​ര്‍​ണി​ച്ച​ര്‍ വി​ത​ര​ണം, എ​സ്ടി, ജ​ന​റ​ല്‍, എ​സ്‌​സി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് ക​ട്ടി​ല്‍ വി​ത​ര​ണം, കൂ​താ​ളി-​ഡാ​ലി​മു​ഖം- യു​പി​എ​സ് വെ​ള്ള​റ​ട സ്കൂ​ളു​ൾ​ക്കു​ള്ള സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​നം, ക​മ്പ്യൂ​ട്ട​ര്‍ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം, പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​പ്പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം എ​ന്നി​വ ന​ട​ന്നു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജ​യ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ്മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ള്‍​ദാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ജി, ഫി​ലോ​മി​ന, ലീ​ല, ഷീ​ജാ വി​ന്‍​സെ​ന്‍റ്, സ​ര​ള വി​ന്‍​സെ​ന്‍റ്, മേ​രി​ക്കു​ട്ടി, ന​ളി​കു​മാ​ര്‍, ഷാ​ജി കൂ​താ​ളി, ശ്രീ​ക​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം മു​ട്ട​ച്ച​ല്‍ സി​വി​ന്‍ സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.