അ​പ​ക​ട​ത്തി​ല്‍​പെ​ട്ട യു​വ​തി​ക്ക് ര​ക്ഷ​ക​നായി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍
Sunday, January 29, 2023 11:45 PM IST
വെ​മ്പാ​യം: വെ​മ്പാ​യ​ത്തി​നു സ​മീ​പം വേ​റ്റി​നാ​ട് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട യു​വ​തി​ക്ക് ര​ക്ഷ​ക​നാ​യ​ത് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ യു​വ​തി​യെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.​ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച യു​വ​തി റോ​ഡി​ല്‍വീ​ണു കി​ട​ക്കു​ന്ന​തു ക​ണ്ട് അ​തു​വ​ഴി പോ​യ മ​ന്ത്രി വാ​ഹ​നം നി​ര്‍​ത്തി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​റി​ല്‍നി​ന്നു വീ​ണു പ​രു​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലെ പോ​ലീ​സു​കാ​രോ​ട് നി​ര്‍​ദേ​ശി​ച്ചു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടുപോ​യ​തി​നു ശേ​ഷം മ​ന്ത്രി പൈ​ല​റ്റ് ഇ​ല്ലാ​തെ തി​രു​വ​ല്ല വെ​ണ്ണി​ക്കു​ള​ത്തേ​ക്ക് യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു.