വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ഇ​ന്ന്
Friday, December 9, 2022 12:26 AM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ലെ ജെ​ജെ​എം പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ യോ​ഗ്യ​ത​യു​ള്ള​വ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ്ലോ​ക്ക് ത​ല നി​രീ​ക്ഷ​ണ​ത്തി​നാ​യി സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ബി​രു​ദ​മു​ള്ള​വ​ര്‍​ക്കും (11 ഒ​ഴി​വ്) ക​ള​ക്ട​റേ​റ്റ് ഓ​ഫീ​സ് നി​രീ​ക്ഷ​ണ​ത്തി​ന് സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ബി​രു​ദം/​എം​ബി​എ/ ഇ​വ ര​ണ്ടും ഉ​ള്ള​വ​ര്‍, അ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും ബി​രു​ദം ഉ​ള്ള​വ​ര്‍​ക്കും (ര​ണ്ട് ഒ​ഴി​വ്) റ​വ​ന്യു/ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും വി​ര​മി​ച്ച സെ​ക്ര​ട്ട​റി/​സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്/​ത​ഹ​സീ​ല്‍​ദാ​ര്‍ എ​ന്ന റാ​ങ്കി​ല്‍ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​ണ് അ​വ​സ​രം (ഒ​രു ഒ​ഴി​വ്).

യോ​ഗ്യ​ത​യു​ള്ള​വ​ര്‍ ഇ​ന്ന് രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റി​ല്‍ ഡി​ഡി​സി ന​ട​ത്തു​ന്ന ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. 179 ദി​വ​സ​മാ​ണ് നി​യ​മ​ന കാ​ലാ​വ​ധി. പ്ര​തി​ദി​നം 755 രൂ​പ വേ​ത​നം ല​ഭി​ക്കും. വി​വ​ര​ങ്ങ​ള്‍​ക്ക് 9496000676, 9496000689.