പീ​ഡ​ന കേ​സി​ൽ പ്ര​തി​യാ​യ സി​ഐ​യു​ടെ ഭാ​ര്യ​ക്കും മ​ക​ൾ​ക്കു​മെ​തി​രെ കേ​സ്
Sunday, December 4, 2022 11:45 PM IST
നെ​ടു​മ​ങ്ങാ​ട് : പീ​ഡ​ന കേ​സി​ൽ പ്ര​തി​യാ​യ കൊ​ച്ചി ക​ൺ​ട്രോ​ൾ റൂം ​സി​ഐ ആ​യി​രു​ന്ന എ.​വി. സൈ​ജു​വി​ന്‍റെ ഭാ​ര്യ​യും മ​ക​ളും ഇ​ര​യെദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​തി​ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ 28 ന് ​രാ​ത്രി 8.30ന് ​സി​ഐ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സി​ഐ​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
തു​ട​ർ​ന്ന് സി​ഐ​യ്ക്ക് എ​തി​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. സി​ഐ​യു​ടെ മ​ക​ളെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യ്ക്ക് എ​തി​രെ​യും യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് എ​തി​രെ​യും പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. സി​ഐ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തോ​ടെ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. മ​ല​യി​ൻ​കീ​ഴ് സ്റ്റേ​ഷ​നി​ൽ ജോ​ലി​യി​ലി​രി​ക്കെ വ​നി​താ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കോ​ട​തി​യി​ൽ നി​ന്നും മു​ൻ​കൂ​ർ ജാ​മ്യം എ​ടു​ത്തു നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വീ​ണ്ടും സി​ഐ പ്ര​തി​യാ​കു​ന്ന​ത്. കേ​സെ​ടു​ത്തു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. സി​ഐ ഒ​ളി​വി​ലാ​ണെ​ന്നും ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന പോ​ലീ​സ് പ​റ​ഞ്ഞു .