തൊ​ഴി​ലു​റ​പ്പ് ഓം​ബു​ഡ്സ്മാ​ന്‍ സി​റ്റിം​ഗ് നടത്തി
Wednesday, November 30, 2022 12:08 AM IST
തി​രു​വ​ന​ന്ത​പു​രം : പെ​രി​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (പി​എം​എ​വൈ​ജി) യു​ടെ​യും ഓം​ബു​ഡ്സ്മാ​ന്‍ എ​ല്‍. സാം ​ഫ്രാ​ങ്ക്ളി​ന്‍ സി​റ്റിം​ഗ് ന​ട​ത്തി. പെ​രി​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​ല്‍ എ​ട്ട് പ​രാ​തി​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ല്‍ നാ​ലെ​ണ്ണം തീ​ര്‍​പ്പാ​ക്കു​ക​യും ബാ​ക്കി തു​ട​ര്‍ ന​ട​പ​ടി​ക്കാ​യി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.
വെ​ള്ള​റ​ട, കു​ന്ന​ത്തു​കാ​ല്‍, കൊ​ല്ല​യി​ല്‍, പെ​രി​ങ്ക​ട​വി​ള, ആ​ര്യ​ന്‍​കോ​ട്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, ക​ള്ളി​ക്കാ​ട്, അ​മ്പൂ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ഗു​ണ​ഭോ​ക്താ​ക്ക​ള്‍, മേ​റ്റു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രും പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​ണ് സി​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ത്ത​ത്. തൊ​ഴി​ലു​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ​ങ്ങ​ളും പ​രാ​തി​ക​ളും ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ടെ സു​താ​ര്യ​വും സു​സ്ഥി​ര​വു​മാ​യ ആ​സൂ​ത്ര​ണ​ത്തി​നും നി​ര്‍​വ​ഹ​ണ​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യു​ന്ന​തി​നു​മാ​യാ​ണ് സി​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ച​ത്.