ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍: മ​നു​ഷ്യ​ച്ച​ങ്ങ​ല​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Friday, October 7, 2022 11:15 PM IST
വി​തു​ര : ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി വി​തു​ര ഗ​വ. യു​പി​എ​സി​ലെ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ കൈ​കോ​ർ​ക്ക​ൽ ( മ​നു​ഷ്യ​ച്ച​ങ്ങ​ല ) സം​ഘ​ടി​പ്പി​ച്ചു.
സ്കൂ​ൾ ഗേ​റ്റ് ന​ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് കൊ​പ്പം, ക​ല്ലി​ങ്ക് ജം​ഗ്ഷ​ൻ ചു​റ്റി ഹൈ​സ്കൂ​ൾ ന​ട​വ​ഴി, സ്കൂ​ൾ ഗേ​റ്റി​ൽ സ​മാ​പി​ക്കു​ന്ന 1300 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി കൈ​ക​ൾ കോ​ർ​ത്ത​ത്. തു​ട​ർ​ന്ന് ചേ​ർ​ന്ന പൊ​തു​യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ. കൃ​ഷ്ണ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. സ​ഞ്ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ആ​ന​ന്ദ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ നീ​തു രാ​ജീ​വ്, എ​ച്ച്എം പി.​പി. ശോ​ഭ​ന​ദേ​വി, എ​സ്എം​സി ചെ​യ​ർ​മാ​ൻ പി. ​സ​ന്തോ​ഷ് കു​മാ​ർ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് രേ​ഷ്മ, അ​ധ്യാ​പ​ക​രാ​യ ജി​ജി​ലാ​ൽ, പി.​ആ​ർ. ഉ​ദ​യ, എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.