നാ​ളത്തെ കൊ​ല്ലം- ക​ന്യാ​കു​മാ​രി മെ​മു ട്രെ​യി​ൻ റ​ദ്ദാ​ക്കി
Thursday, October 6, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ പാ​ത​യി​ൽ നേ​മ​ത്തി​നും നെ​യ്യാ​റ്റി​ൻ​ക​ര​യ്ക്കു​മി​ട​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​ൽ നാ​ളെ കൊ​ല്ലം- ക​ന്യാ​കു​മാ​രി (06772) മെ​മു​വും തി​രി​കെ​യു​ള്ള ക​ന്യാ​കു​മാ​രി- കൊ​ല്ലം മെ​മു​വും (06773) റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ചി​ല ട്രെ​യി​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് നാ​ഗ​ർ​കോ​വി​ലി​ലി​ൽ നി​ന്നു പു​റ​പ്പെ​ടേ​ണ്ട നാ​ഗ​ർ​കോ​വി​ൽ- കോ​ട്ട​യം എ​ക്സ്പ്ര​സ് (16366) ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി 2.30നു ​മാ​ത്ര​മേ നാ​ളെ യാ​ത്ര തു​ട​ങ്ങൂ. കൊ​ച്ചു​വേ​ളി- നാ​ഗ​ർ​കോ​വി​ൽ അ​ണ്‍ റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് (06429) ട്രെ​യി​ൻ ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കും. 1.140ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ 3.10നു ​മാ​ത്ര​മേ യാ​ത്ര തി​രി​ക്കൂ.