സി​പി​എം കാ​ട്ടാ​ക്ക​ട ഏ​രിയാസെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം
Saturday, October 1, 2022 11:26 PM IST
കാ​ട്ടാ​ക്ക​ട : സി​പി​എം കാ​ട്ടാ​ക്ക​ട ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ഗി​രി​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ല​ക​ൾ ത​ക​ർ​ന്നു. ഓ​ട്ടോ​യി​ലെ​ത്തി​യ സം​ഘ​മാ​ണ് ക​ല്ലേ​റ് ന​ട​ത്തി​യ​ത്.

ജ​ന​ൽ ഗ്ലാ​സു​ക​ൾ പൊ​ട്ടു​ന്ന ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന ഗി​രി വാ​തി​ൽ തു​റ​ന്ന് നോ​ക്കു​മ്പോ​ഴാ​ണ് ക​ല്ലെ​റി​ഞ്ഞ ശേ​ഷം ഓ​ട്ടോ ഓ​ടി​ച്ചു​പോ​കു​ന്ന​താ​യി ക​ണ്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സം​ഘ​പ​രി​വാ​റു​ക​ളാ​ണെ​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ബി​ജെ​പി​യും ആ​ർ​എ​സ്എ​സും സി​പി​എ​മ്മും ത​മ്മി​ൽ മു​തി​യാ​വി​ള , കോ​വി​ൽ​വി​ള ഭാ​ഗ​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന ഒ​രു പ്ര​ദേ​ശ​ത്ത്, അ​തി​ല്ലാ​താ​ക്കാ​നാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.