അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന​ ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി
Saturday, October 1, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം : അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. മാ​റു​ന്ന ലോ​ക​ത്ത് മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ അ​തി​ജീ​വ​നം​എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ വ​യോ​ജ​ന​ദി​നാ​ച​ര​ണ സ​ന്ദേ​ശം. വ​യോ​ജ​ന​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​വ് സൂ​ചി​പ്പി​ക്കു​ക,അ​വ​രെ ബാ​ധി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ള്‍​ക്കു​ള്ള പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ളെ കു​റി​ച്ച് യു​വ​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി ര​ണ്ടാ​ഴ്ച​ക്കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബി​ന്ദു മോ​ഹ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.വ​യോ​ജ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​സ്റ്റ​ര്‍ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ​ല്‍.​അ​നി​ല്‍​കു​മാ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.