പ​ട്ടം ജി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പു​ര​സ്കാ​രം ഡോ. ​വി.രാ​ജാ​കൃ​ഷ്ണ​ന്
Saturday, October 1, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​കാ​ര​നും സാ​ഹി​ത്യ​കാ​ര​നു​മാ​യി​രു​ന്ന പ​ട്ടം ജി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി പ​ട്ടം ജി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ സ്മാ​ര​ക സാ​ഹി​ത്യ​വേ​ദി സാ​ഹി​ത്യ രം​ഗ​ത്ത് സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 2022-ലെ ​പു​ര​സ്ക്കാ​ര​ത്തി​ന് പ്ര​മു​ഖ സാ​ഹി​ത്യ വി​മ​ർ​ശ​ക​നാ​യ ഡോ. ​വി. രാ​ജാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

2020, 2021 വ​ർ​ഷ​ങ്ങ​ളി​ലെ പു​ര​സ്ക്കാ​ര​ങ്ങ​ൾ​ക്കാ​യി യ​ഥാ​ക്ര​മം ഡോ.​വി​ള​ക്കു​ടി രാ​ജേ​ന്ദ്ര​ൻ, പ്ര​ഫ. ഡോ. ​ച​ന്ദ്ര​മ​തി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.​പി.​നാ​രാ​യ​ണ​ക്കു​റു​പ്പ് ചെ​യ​ർ​മാ​നും പ്ര​ഫ. വ​ട്ട​പ്പ​റ​ന്പി​ൽ ഗോ​പി​നാ​ഥ​പി​ള്ള, പ്ര​ഫ. ഡോ.​എ​ൻ.​മു​കു​ന്ദ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​ള്ള ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് പു​ര​സ്ക്കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 11,111 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ൽ​പ​വും അ​ട​ങ്ങി​യ പു​ര​സ്ക്കാ​ര​ങ്ങ​ൾ ന​വം​ബ​ർ നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ത്തു​ന്ന പ​ട്ടം ജി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ എ​ട്ടാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കു​ം.